'മനസ്സില്‍ ഇപ്പോഴും നോവലുകളുണ്ട്; എഴുത്തിന്റെ ലോകത്തേക്ക് തിരിച്ച് പോകും'
തിരുവനന്തപുരം: തന്‍റെ മനസ്സിൽ ഇപ്പോഴും നോവലുകൾ ഉണ്ടെന്നും, എഴുത്തിന്‍റെ ആ ലോകത്തേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്നും ശശി തരൂർ എം.പി. അമ്യൂസിയം ആര്‍ട്ട് സയന്‍സും സ്വദേശാഭിമാനി കൾച്ചറൽ സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച 'കോഫി വിത്ത് ശശി തരൂർ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്രസഭയിലെയും പിന്നീട് ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലും വന്ന ഉത്തരവാദിത്തങ്ങളും തിരക്കുപിടിച്ച ഷെഡ്യൂളുകളുമാണ് നോവൽ എഴുതുന്നതിൽ നിന്ന് തന്നെ പിന്നോട്ടടിച്ചതെന്ന് തരൂർ പറഞ്ഞു. ഒരു നോവൽ എഴുതുമ്പോൾ, പൂർണ്ണമായും മറ്റൊരു ലോകത്തായിരിക്കും. അതിലേക്ക് ഇറങ്ങിച്ചെന്ന് എഴുതണം. 2000-ത്തിന് ശേഷം, ഞാൻ നിരവധി നോവലുകൾ എഴുതാൻ തുടങ്ങി. പക്ഷേ തടസ്സങ്ങൾ കാരണം അവ ഉപേക്ഷിക്കേണ്ടിവന്നു, തരൂർ പറഞ്ഞു. 'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' ഉൾപ്പെടെ മികച്ച സാഹിത്യകൃതികൾ സമ്മാനിച്ച ശശി തരൂർ രണ്ട് പതിറ്റാണ്ടിലേറെയായി നോവലുകളൊന്നും എഴുതിയിട്ടില്ലെന്ന് നിരൂപകൻ പി.കെ.രാജശേഖരൻ ചൂണ്ടിക്കാട്ടി. ഗവേഷണ ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള എല്ലാ സാധ്യതകളും ഉള്ള നഗരമാണ് തിരുവനന്തപുരമെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി തരൂർ ചൂണ്ടിക്കാട്ടി. ശ്രീചിത്ര, രാജീവ് ഗാന്ധി സെന്‍റർ, കിഴങ്ങ് റിസർച്ച് സെന്‍റർ എന്നിവയുൾപ്പെടെ നിരവധി മികച്ച ഗവേഷണ സ്ഥാപനങ്ങൾ തിരുവനന്തപുരത്തുണ്ട്, അദ്ദേഹം പറഞ്ഞു.