ശനിയാഴ്ച അര്‍ധരാത്രിമുതല്‍ തീവണ്ടിഗതാഗതം തടസ്സപ്പെടും; 52 ദീര്‍ഘദൂര സര്‍വീസ് റദ്ദാക്കി
മുംബൈ: ശനിയാഴ്ച അര്‍ധരാത്രിമുതല്‍ 72 മണിക്കൂറോളം തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും. ശനിയാഴ്ചമുതല്‍ തിങ്കളാഴ്ചവരെയുള്ള 52 ദീര്‍ഘദൂര വണ്ടികള്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാല്‍ ഇതുവഴിയുള്ള തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും.
എല്‍ ടി ടി-കൊച്ചുവേളി എക്‌സ്പ്രസ്, എല്‍ ടി ടി - എറണാകുളം തുരന്തോ എക്‌സ്പ്രസ്, ദിവ-വസായ് റോഡ്-പനവേല്‍, സി എസ് ടി, ദാദര്‍, എല്‍ ടി ടി എന്നിവിടങ്ങളില്‍നിന്നു പുണെ, കര്‍മാലി, മഡ്ഗാവ്, ഹുബ്ലി, നാഗ്പുര്‍, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീര്‍ഘദൂരവണ്ടികളും, ദിവ-രത്‌നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചര്‍ വണ്ടികളും റദ്ദാക്കിയവയില്‍പ്പെടും. നേത്രാവതി എക്‌സ്പ്രസ് പനവേല്‍വരെ മാത്രമേ ഓടുകയുള്ളൂ. പുറപ്പെടുന്നതും ഇവിടെനിന്നാവും. കൊങ്കണ്‍ പാതയിലൂടെ ഓടുന്ന പല വണ്ടികളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ വണ്ടികള്‍ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക.