ആഗോള എണ്ണ ശേഖരത്തിൽ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം
എണ്ണ ഗവേഷണത്തിൽ വിദഗ്ധരായ റിസ്റ്റാഡ് എനർജി പുറത്തുവിട്ട കണക്കുകൾ പ്രകാരം വീണ്ടെടുക്കാവുന്ന എണ്ണ ശേഖരത്തിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്താണ്. ലോകത്തെ മൊത്തം എണ്ണ ശേഖരത്തിൽ കഴിഞ്ഞ വർഷത്തെ ആപേക്ഷിച്ച് 9% കുറവ് രേഖപ്പെടുത്തി. ഇത് ആഗോള ഊർജ്ജ സുരക്ഷക്ക് ഭീഷണി ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഗോള തലത്തിൽ എണ്ണ സ്രോതസ്സുകളെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഏറ്റവും വലിയ കരുതൽ ശേഖരം സൗദി അറേബ്യയുടെ കൈവശമാണ്, 275 ബില്യൺ ബാരലുകൾ വരുമിത് , 193 ബില്യൺ ബാരലുകൾ ഉള്ള അമേരിക്കയാണ് രണ്ടാം സ്ഥാനത്ത് , മൂന്നാം സ്ഥാനത്ത് റഷ്യ 137 ബില്യൺ ബാരലുകൾ, 118 ബില്യൺ ബാരലുമായി കാനഡ നാലാം സ്ഥാനത്താണ്, 105 ബില്യൺ ബാരലുമായി ഇറാഖ് അഞ്ചാം സ്ഥാനത്തും, 84 ബില്യൺ ബാരലുമായി ഇറാനും, ബ്രസീലും യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങളിൽ, 70 ബില്യൺ ബാരലുമായി യുഎഇ എട്ടാം സ്ഥാനത്തും 53 ബില്യൺ ബാരലുമായി കുവൈത്ത് ഒമ്പതാം സ്ഥാനത്തും എത്തി. 37 ബില്യൺ ബാരലുമായി ഖത്തർ പത്താം സ്ഥാനത്തും എത്തി.