ഇന്ത്യയുടെ പിന്മാറ്റത്തോടെ 2027 ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി

റിയാദ്: 2027ലെ ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. തിരഞ്ഞെടുപ്പ് ലേല പ്രക്രിയയിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെയാണ് ടൂർണമെന്‍റ് സൗദി അറേബ്യയിൽ നടക്കുമെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യയും സൗദി അറേബ്യയുമായിരുന്നു ടൂർണമെന്‍റിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഈ ആവശ്യത്തിൽ നിന്നുള്ള ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്‍റെ പിന്മാറ്റം ഏഷ്യന്‍ ഫുട്‌ബാള്‍ കോണ്‍ഫഡറേഷന്‍ (എഎഫ്സി) സ്ഥിരീകരിച്ചു. ഇന്ത്യയുടെ പിന്മാറ്റത്തിന്‍റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് മത്സരങ്ങൾ ഫിഫ റദ്ദാക്കിയിരുന്നു. ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ രണ്ട് വർഷം മുമ്പ് സൗദി അറേബ്യ, ഖത്തർ, ഇറാൻ, ഇന്ത്യ, ഉസ്ബെക്കിസ്ഥാൻ എന്നിവർ സമർപ്പിച്ച അപേക്ഷകൾ എഎഫ്സി പരിശോധിച്ചതിൽ നിന്നും ഇന്ത്യയുടെയും സൗദിയുടെയും അപേക്ഷകൾ മാത്രമായിരുന്നു സ്വീകരിച്ചിരുന്നത്.

Related Posts