യാത്രാ നിരോധനമുള്ള രാജ്യങ്ങളിൽ പോയാൽ സൗദിയിൽ 3 വർഷത്തേക്ക് യത്രാവിലക്ക്

നിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ 3 വർഷത്തേക്ക് വിദേശയാത്ര നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദ്: യാത്രാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് അധികാരികൾ നൽകിയ ഔദ്യോഗിക നിർദേശങ്ങൾ ലംഘിച്ച് യാത്ര ചെയ്യുന്നതിനെതിരെ സൗദി ആഭ്യന്തര മന്ത്രാലയം സൗദി പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. കൊവിഡ് കേസുകളും പുതിയ വകഭേദങ്ങളും കൂടിക്കൊണ്ടിരിക്കുന്നതിനാൽ യാത്ര നിരോധിച്ചിരിക്കുന്ന രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർ യാത്രചെയ്യുന്നതായി റിപ്പോർട്ടുണ്ട്. അത്തരം രാജ്യങ്ങളിലേക്ക് യാത്രചെയ്തതായി തെളിഞ്ഞാൽ കനത്ത പിഴയും മറ്റ് നിയമപരമായ നടപടിയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

നിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയവർക്ക് 3 വർഷത്തേക്ക് വിദേശയാത്ര നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജാഗ്രത പാലിക്കണമെന്നും വൈറസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്നും പൗരന്മാരോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

Related Posts