സൗദി വിഷന്‍ 2030-ന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പ്രഥമ പരിഗണന.

സൗദി വിഷന്‍ 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന വികസന പദ്ധതികളില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി സാലിഹ് അല്‍ ജാസിര്‍ പറഞ്ഞു.

2030ല്‍ സൗദി അറേബ്യയുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ 10 ശതമാനം ഗതാഗത മേഖലയില്‍ നിന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി സാലിഹ് അല്‍ജാസിര്‍ വ്യക്തമാക്കി . നിലവില്‍ ആറ് ശതമാനമാണ് ഗതാഗത മേഖലയില്‍ നിന്നുളള പ്രതിശീര്‍ഷ വരുമാനം. ഘട്ടം ഘട്ടമായി വരുമാനം ഉയര്‍ത്തുകയാണ് ലക്ഷ്യം.

മക്ക, മദീന, ജിദ്ദ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 450 കിലോമീറ്റര്‍ അതിവേഗ ട്രെയിന്‍ ശൃംഖല രാജ്യത്തെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കും. ഇതിനു പുറമെ ഗള്‍ഫ് രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Posts