പുതിയ ലക്ഷ്യവുമായി സൗദി; പുതിയ സ്വദേശിവത്കരണ പദ്ധതി 'തൗതീൻ 2' പ്രഖ്യാപിച്ചു

റിയാദ്: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമാക്കി കുറയ്ക്കാനായി ലക്ഷ്യമിട്ട് സൗദിയിൽ പുതിയ സ്വദേശിവത്കരണ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തി എഴുപതിനായിരം തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി. ‘തൗതീൻ 2’ എന്ന പദ്ധതിയാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. സൂപ്പർവൈസറി കമ്മറ്റികളുടെ മേൽനോട്ടത്തിൽ ഓരോ മേഖലയിലേയും തൊഴിലവസരങ്ങളെ കുറിച്ചും തൊഴിലാളികളുടെ ആവശ്യകതകളെ കുറിച്ചും റിപ്പോർട്ട് തയ്യാറാക്കും. വ്യവസായ മേഖലയില്‍ 25,000 ഉം ആരോഗ്യ മേഖലയില്‍ 20,000 ഉം ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ 20,000 ഉം തൊഴിലവസരങ്ങൾ ലഭ്യമാക്കും. കൂടാതെ റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ 20,000 ഉം ടൂറിസം മേഖലയില്‍ 30,000 ഉം വ്യാപാര മേഖലയില്‍ 15,000 ഉം മറ്റു മേഖലകളില്‍ 40,000 ഉം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതിയുടെ ലക്ഷ്യം.

Related Posts