നടൻ പൃഥ്വിരാജിനും അഡ്വ. റസ്സൽ ജോയിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു സേവ് കേരള ബ്രിഗേഡ് എടമുട്ടത്ത് ധർണ നടത്തി
25 വർഷം പഴക്കമുള്ള മുല്ലപെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്ന നടൻ പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ; സേവ് കേരള ബ്രിഗേഡ് ചൂലൂർ - തൃപ്രയാർ യൂണിറ്റ് പൃഥ്വിരാജിനും അഡ്വ. റസൽ ജോയിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എടമുട്ടത്ത് ധർണ നടത്തി. അഡ്വ സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു സംസാരിച്ച ധർണയിൽ കക്ഷി രാഷ്രീയ ഭേദമന്യേ നിരവധി പേർ പങ്കെടുത്തു.