കളരി അഭ്യസിച്ച് സയനോര; പാടാൻ മാത്രമല്ല പയറ്റാനും കഴിയുമെന്ന് ആരാധകർ
കളരിപ്പയറ്റ് അഭ്യസിക്കുന്ന വീഡിയോ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായിക സയനോര. അഴീക്കോട്ടെ ശ്രീ ഗണേഷ് കളരിയിൽ കളരിപ്പയറ്റ് അഭ്യസിക്കുന്ന വീഡിയോയാണ് ഗായിക ആരാധകരുമായി പങ്കുവെച്ചത്. സുഹൃത്ത് റീപ്ന രാജേഷാണ് ഒപ്പമുള്ളതെന്ന് സയനോര പറഞ്ഞു.
വാളും പരിചയും എടുത്തുള്ള ഗായികയുടെ വ്യത്യസ്തമായ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തി. പാട്ട് നിർത്തി പയറ്റ് തുടങ്ങിയോ എന്നാണ് ചിലരുടെ സംശയം. പുത്തൂരം പുത്രി ഉണ്ണിയാർച്ച ഫിലിപ്പ് തുടങ്ങിയ രസകരമായ കമൻ്റുകളും കാണാം.