പട്ടിക ജാതി - പട്ടിക വർഗ്ഗ ഏകോപന സമിതി എളവാരംച്ചിറ, പാലപ്പെട്ടി സംയുക്ത ശാഖാ യോഗം നടന്നു

എടമുട്ടം: പട്ടിക ജാതി - പട്ടിക വർഗ്ഗ ഏകോപന സമിതി എളവാരംച്ചിറ, പാലപ്പെട്ടി ശാഖകളുടെ സംയുക്ത ശാഖാ യോഗം നടന്നു. കഴിമ്പ്രം എസ്.എൻ സെന്റർ എൽ .പി സ്കൂളിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ സന്തോഷ് ഉദ്ഘാടനം ചെയ്തു. എളവാരംച്ചിറ ശാഖാ പ്രസിഡന്റ് പി.വി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എം.എസ് ജിതിൻ, കെ.എസ് നിതിൻ, സി.എസ്. സന്തോഷ്, കെ.വി സുരേഷ്, വിജയൻ പച്ചാംപ്പുള്ളി, വത്സൻ, ദേവയാനി എന്നിവർ സംസാരിച്ചു.

Related Posts