സ്‌കൂള്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷകൾ പുന:ക്രമീകരിച്ചു
തിരുവനന്തപുരം: ഡിസംബർ 14 മുതൽ ആരംഭിക്കുന്ന സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ പുനഃക്രമീകരിച്ചു. ഡിസംബർ 16ന് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. നേരത്തെയുള്ള ടൈംടേബിൾ പ്രകാരം പത്താം ക്ലാസിലെ ഒന്നാം ഭാഷാ പേപ്പർ 16ന് രാവിലെ 10 മണിക്ക് തുടങ്ങേണ്ടതായിരുന്നു. രാവിലെ 9.30 മുതൽ 11.15 വരെയാക്കി ഇത് പുനഃക്രമീകരിച്ചു. എട്ടാം ക്ലാസ് കലാകായിക പ്രവൃത്തിപരിചയ പരീക്ഷ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ നടക്കും. ഡിസംബർ 16ന് നടക്കേണ്ടിയിരുന്ന ഒൻപതാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ ഡിസംബർ 21ന് 1.30 മുതൽ വൈകിട്ട് 4.15 വരെ നടക്കും. അർദ്ധവാർഷിക പരീക്ഷ ഡിസംബർ 14 മുതൽ 22 വരെയാണ് നടക്കുക.