മികച്ച പി ടി എ പ്രസിഡണ്ടിനുള്ള 'സ്കൂൾമിത്ര' അവാർഡ് ആർ എം മനാഫിന്

തിരുവനന്തപുരം: എ പി ജെ അബ്ദുൾ കലാം സ്റ്റഡി സെന്റർ സംസ്ഥാനതലത്തിൽ 'സ്കൂൾമിത്ര' എന്ന പേരിൽ ഏർപ്പെടുത്തിയ 2022-'23 അധ്യയന വർഷത്തെ മികച്ച പി ടി എ പ്രസിഡണ്ടിനുള്ള അവാർഡ് വലപ്പാട് ഭാരത് വിദ്യാ മന്ദിർ സീനിയർ സെക്കൻഡറി സ്കൂളിലെ പി ടി എ പ്രസിഡണ്ട് ആർ എം മനാഫിന് സമ്മാനിച്ചു. സ്കൂളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്ത വിഷയങ്ങളിൽ കൊടുത്ത കൗൺസിലിംഗ് ക്ലാസുകൾ എന്നിവ പരിഗണിച്ചായിരുന്നു ഈ പുരസ്കാരം. സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനത്തിൽ തിരുവനന്തപുരത്തെ ഭാരത് ഭവനിൽ വച്ചായിരുന്നു അവാർഡ് ദാന ചടങ്ങ് നടന്നത്. ഐ ബി സതീഷ് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഡെപ്യൂട്ടി സ്പീക്കറും ചിറയിൻകീഴ് എം എൽ എ യുമായ വി ശശിയിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. കേരള സംസ്ഥാന വികലാംഗ ക്ഷേമനിധി കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വക്കറ്റ് എം ബി ജയാഡാളി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ഡോ.എ പി ജെ അബ്ദുൾ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ, പ്രശസ്ത കവി സയ്യിദ് സബർമതി തുടങ്ങിയവർ സംസാരിച്ചു.

Related Posts