കൂടുതൽ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ സ്കൂളുകൾ തുറന്നു.
ഡൽഹിയടക്കം വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ ബുധനാഴ്ച സ്കൂളുകൾ തുറന്നു. ആദ്യ ഘട്ടത്തിൽ ഉയർന്ന ക്ലാസുകളാണ് തുറക്കുന്നത്. എന്നാൽ മുൻപേ സ്കൂളുകൾ തുറന്ന സ്ഥലങ്ങളിൽ ചെറിയ ക്ലാസുകളും ഇന്ന് തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, തെലുങ്കാനാ, ആസാം സംസ്ഥാനങ്ങളിലാണ് സ്കൂളുകൾ തുറക്കുന്നത്. ഡൽഹിയിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും, കോളേജുകളും, കോച്ചിങ് സ്ഥാപനങ്ങളുമാണ് സെപ്റ്റംബർ ഒന്നു മുതൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്.