സ്കൂൾ പ്രവേശനോത്സവം; തളിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവഹിച്ചു.

തളിക്കുളം: സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി തളിക്കുളം ജി എം എൽ പി നോർത്ത് സ്കൂളിൽ വെച്ചു നടത്തിയ പഞ്ചായത്ത് തല ഉദ്ഘാടനം ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊവിഡ് മഹാമാരിയുടെ ഭാഗമായി അടഞ്ഞു കിടന്ന സ്കൂളുകൾ പഞ്ചായത്തിന്റെയും അധ്യാപകരുടെയും പൊതുപ്രവർത്തകരുടെയും സഹായത്തോടെ വൃത്തിയാക്കി. എസ് എസ് എൽ സി തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയ സാബിറ നൗഷാദിനെ സ്കൂൾ ആദരിക്കുകയും സ്കൂളുകളിലേക്ക് തിരിച്ചു എത്തുന്ന വിദ്യാർത്ഥികളെ സമ്മാനം നൽകി സ്വീകരിക്കുകയും ചെയ്തു. തളിക്കുളം ജി എം എൽ പി സ്കൂൾ പ്രധാനധ്യാപിക ശ്രീകല സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ അനിത പി കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം കെ ബാബു, ബുഷറ അബ്ദുൽ നാസർ, എ എം മെഹബൂബ്, മെമ്പർമാരായ ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, പി ടി എ, എം പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ജി എം എൽ പി സ്കൂൾ അധ്യാപകനായ ബിനോയ്‌ ചടങ്ങിൽ നന്ദി പറഞ്ഞു.

Related Posts