വല്ലച്ചിറ ഗവ യു പി സ്‌കൂളിന് ബസ് നല്‍കി.

ചേര്‍പ്പ്:

ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വല്ലച്ചിറ ഗവണ്‍മെന്റ് യു പി സ്‌കൂളിനും സ്വന്തം ബസായി. മുന്‍ പുതുക്കാട് എം എല്‍ എ പ്രൊഫ സി രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസിന്റെ താക്കോല്‍ദാനം എം എല്‍ എ കെ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ് അധ്യക്ഷത വഹിച്ചു. എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും ഏതാണ്ട് 15 ലക്ഷം വിനിയോഗിച്ചാണ് സ്‌കൂളിന് ബസ് നല്‍കിയത്. പ്രീ പ്രൈമറി വിഭാഗത്തില്‍ 65 വിദ്യാര്‍ത്ഥികളും ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലായി ഏതാണ്ട് 250 ഓളം വിദ്യാര്‍ത്ഥികളുമാണ് ഈ വിദ്യാലയത്തില്‍ പഠിച്ചു വരുന്നത്. ഇവരുടെ ഏറെനാളത്തെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു ബസ് എന്നത്.

ചടങ്ങില്‍ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ഫ്രാന്‍സിസ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ ബാബു, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ പാര്‍ട്ടി പ്രതിനിധികള്‍, ഹെഡ്മിസ്ട്രസ് ബിന്ദു വി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts