മലയാള സിനിമയ്ക്ക് മറ്റൊരു അന്താരാഷ്ട്ര അവാർഡിന്റെ പൊൻതിളക്കം കൂടി.

യു എസ് എ യിലെ സാൻ ഡീഗോ മൂവി അവാർഡ്‌സിന്റെ മികച്ച നടനുള്ള പുരസ്‌കാരം മാനവിന്. പതിനഞ്ചാം തവണയാണ് മികച്ച നടനുള്ള പുരസ്‌കാരം മാനവിനെ തേടിയെത്തുന്നത്.

മലയാള സിനിമയ്ക്ക് മറ്റൊരു അന്താരാഷ്ട്ര അവാർഡിന്റെ പൊൻതിളക്കം കൂടി നൽകിയിരിക്കുകയാണ് മാനവ്. ഇരുമ്പു എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ് മികച്ച നടനുള്ള യു എസ് എയിലെ സാൻ ഡീഗോ മൂവി അവാര്‍ഡ് കരസ്ഥമാക്കിയത്. കഥയ്ക്ക് ഇത്രയും മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് കാണുമ്പോൾ അതിയായ സന്തോഷം ഉണ്ടെന്നും ഇരുമ്പു എന്ന പ്രൊജക്റ്റ്‌ യാഥാർഥ്യമാക്കാൻ കൂടെ നിന്ന എല്ലാർക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരമെന്നും മാനവ് പറഞ്ഞു. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്. പതിനഞ്ചാം തവണയാണ് മികച്ച നടനുള്ള പുരസ്‌കാരം മാനവിനെ തേടിയെത്തുന്നത്. മികച്ച നിരൂപക പ്രശംസയാണ് ഇരുമ്പു ഇതിനോടകം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച 35 ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു.

Related Posts