സീ' യും 'സോണി' യും ലയിച്ച് ഒന്നാകുന്നു, സോണി 1.57 ബില്യൺ ഡോളർ നിക്ഷേപിക്കും
ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ്ങ്, ഡിജിറ്റൽ മീഡിയ രംഗത്തെ പ്രമുഖരായ സോണി പിക്ചേഴ്സ് നെറ്റ് വർക്ക് ഇന്ത്യയും സീ എൻ്റർടെയ്ൻമെൻ്റ് എൻ്റർപ്രൈസസ് ലിമിറ്റഡും ലയിച്ച് ഒറ്റ കമ്പനിയാകുന്നു. 1.57 ബില്യൺ ഡോളറിൻ്റെ നിക്ഷേപമാണ് സോണി നടത്തുന്നത്. അതോടെ 52.93 ശതമാനം ഓഹരികളുമായി സോണി ഗ്രൂപ്പിന് കമ്പനിയിൽ മേധാവിത്തം ലഭിക്കും. 47.07 ശതമാനം ഓഹരികളാവും സീ ഗ്രൂപ്പിൻ്റെ കൈവശം ഉണ്ടാവുക.
ലയനശേഷവും പുനീത് ഗോയങ്ക മാനേജിങ്ങ് ഡയറക്റ്റർ, സി ഇ ഒ സ്ഥാനങ്ങളിൽ തുടരുമെന്നാണ് സീ എൻ്റർടെയ്ൻമെൻ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. ഗോയങ്കയെ മാറ്റണമെന്ന ആവശ്യം പ്രമുഖ നിക്ഷേപകരിൽ നിന്ന് ഉണ്ടായിരുന്നതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.