കൊടുങ്ങല്ലൂർ തീരദേശ മേഖലയിൽ കടൽ ക്ഷോഭം രൂക്ഷം.

തീരദേശ മേഖലയിൽ കടൽ ക്ഷോഭത്തിൽ നിരവധി വീടുകൾ വെള്ളത്തിലായി. കാര വാകടപ്പുറത്തെ ക്ഷേത്രം തകർന്നു .

കൊടുങ്ങല്ലൂർ:

കൊടുങ്ങല്ലൂരിൽ തീരമേഖലയിൽ കടൽ ക്ഷോഭം ശക്തം. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിൽ നൂറു കണക്കിന് വീടുകൾ വെള്ളത്തിലായി. കടൽഭിത്തി കടന്നെത്തിയ തിര ഒരു കിലോമീറ്ററിൽ അധികം പ്രദേശത്ത് വെള്ളകെട്ട് സൃഷ്ടിച്ചു. വ്യാഴാഴ്ച ആരംഭിച്ച കടൽക്ഷോഭം വെള്ളിയാഴ്ച രാവിലെയോടെ രൂക്ഷമാവുകയായിരുന്നു. മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ മത്സ്യബന്ധനത്തിന് ആരും തന്നെ കടലിലിറങ്ങിയിരുന്നില്ല. ഇന്നലെ രാത്രി വേലിയേറ്റത്തിൽ കാര വാകടപ്പുറത്തുള്ള ചോറ്റാനിക്കര ക്ഷേത്രത്തിലെ ശ്രീകോവിൽ ഒഴികെയുള്ള എല്ലാ ഭാഗങ്ങളും തകർന്നു. മുൻപ്‌ വേലിയേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണയാണ് കൂടുതൽ നാശനഷ്ടം ക്ഷേത്രത്തിൽ ഉണ്ടായത്. ഒരു വീട് ഭാഗീകമായി തകർന്നു. എറിയാട് കാര്യേഴത്ത് ഗിരീഷിന്റെ വീടാണ് തകർന്നത്. പലയിടങ്ങളിലും ജിയോ ബാഗ് തടയിണ തകർന്നതിനെ തുടർന്ന് ജനവാസ മേഖല വേലിയേറ്റ ഭീഷണിയിൽ ആണ്. എറിയാട് പഞ്ചായത്തിലെ ചന്ത, കടപ്പുറം, ആറാട്ടുവഴി,ലൈറ്റ്ഹൗസ്, എടവിലങ് പഞ്ചായത്തിലെ പുതിയറോഡ്, കാര വാകടപ്പുറം എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. കടൽ ക്ഷോഭ ബാധിത പ്രദേശങ്ങളിൽ സന്നദ്ധ പ്രവത്തകരുടെ സഹായത്തോടെ ഗ്രാമ പഞ്ചായത്തുകളും, റവന്യു വകുപ്പും ചേർന്ന് താൽക്കാലിക തടയണകൾ നിർമിക്കുന്നുണ്ട്. ശക്തമായ മഴയും, തിരയടിയും ഒപ്പം കൊവിഡ് ഭീഷണിയും മറികടന്നാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

Related Posts