തനിക്ക് ലഭിച്ച ഓസ്കാർ ഉക്രൈൻ പ്രസിഡന്റിന് നൽകി ഷോൺ പെൻ
കീവ്: ഹോളിവുഡ് താരം ഷോൺ പെൻ തനിക്ക് ലഭിച്ച ഓസ്കാർ ഉക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലെൻസ്കിക്ക് സമ്മാനിച്ചു. രാജ്യത്തിന്‍റെ തലസ്ഥാനമായ കീവിലാണ് കൈമാറ്റം നടന്നത്. സെലെൻസ്കി തന്‍റെ ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. ഉക്രൈനിൻ്റെ ഓർഡർ ഓഫ് മെറിറ്റ് ഷോൺ പെന്നിന് സെലെൻസ്കി നൽകുന്നതും വീഡിയോയിൽ കാണാം. ഉക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായ ആന്റൺ ഗെറാഷെങ്കോയും സെലെൻസ്കി-ഷോൺ പെൻ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. തന്‍റെ ഓസ്കാർ ഷോൺ ഉക്രൈന് നൽകിയെന്നും തങ്ങൾക്ക് ഇത് ബഹുമതിയാണെന്നും ഗെറാഷെങ്കോ ട്വീറ്റ് ചെയ്തു.