കാർപെൻഡർ, വെൽഡർ ട്രേഡുകളിൽ സീറ്റൊഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന നടത്തറ ഗവൺമെന്റ് ഐടിഐയിൽ കാർപെൻഡർ, വെൽഡർ ട്രേഡുകളിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. www.scdd.Kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോമുകൾ ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9747313450, 7012041004