എം എ മുഹമ്മദാലി മാസ്റ്ററുടെ രണ്ടാം ചരമവാർഷികം;വലപ്പാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണം നടത്തി
വലപ്പാട്: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി, എം എ മുഹമ്മദാലി മാസ്റ്ററുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ അനുസ്മരണം നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് ജോസ് താടിക്കാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാബു കുന്നുങ്ങൽ, പി എം ശരത്കുമാർ, എ എൻ ജി ജെയ്ക്കോ, പി കെ ഷൗക്കത്തലി, അഡ്വ. ടി എൻ സുനിൽകുമാർ, സന്തോഷ് പുളിക്കൽ, പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ സലിം, അനിത തൃദീപ്കുമാർ, അജ്മൽ ഷെരീഫ്, സി ആർ അറമുഖൻ, എം എം ഇക്ബാൽ, സി കെ ഉല്ലാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.