രണ്ടാം വട്ട ചർച്ചകൾ ഇന്ന്; സിവിലിയൻ മേഖലയിൽ ആക്രമണം ശക്തമാക്കി റഷ്യ

ഒന്നിന് പിറകെ ഒന്നായി നഗരങ്ങളിൽ ആക്രമണം ശക്തമാക്കിയതോടെ റഷ്യ-ഉക്രയ്ൻ യുദ്ധം രൂക്ഷമാകുന്നു. രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ നടന്ന ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കീവിലെ പ്രധാന ടി വി ടവറും ഹോളോകോസ്റ്റ് സ്മാരകവും റഷ്യൻ ആക്രമണത്തിൽ തകർന്നു. തലസ്ഥാനത്തിന് വടക്ക് 40 മൈൽ നീളമുള്ള റോഡിന്റെ ഭൂരിഭാഗവും വലിയ റഷ്യൻ സൈനിക വാഹനവ്യൂഹം കൈവശപ്പെടുത്തിയതായി സാറ്റലൈറ്റ് ചിത്രങ്ങൾ കാണിക്കുന്നു.

ഉക്രേനിയൻ നഗരമായ സൈറ്റോമിർ ആക്രമണത്തിന് വിധേയമായെന്ന് ആഭ്യന്തര മന്ത്രിയുടെ ഉപദേശകൻ ആന്റൺ ഗെരാഷ്ചെങ്കോ തന്റെ ടെലിഗ്രാം ചാനലിൽ പറഞ്ഞു. റഷ്യൻ ക്രൂയിസ് മിസൈൽ നഗരത്തിലെ റെസിഡൻഷ്യൽ ഏരിയകളിൽ പതിച്ച് കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം ഇന്ന് രണ്ടാം വട്ട ചർച്ചകൾക്കായി ഇരുവിഭാഗവും കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി 28 ന് നടന്ന ആദ്യ ഘട്ട ചർച്ചകൾ പരാജയപ്പെട്ടിരുന്നു.

Related Posts