യുദ്ധക്കളമായി സെക്രട്ടേറിയറ്റ്; യൂത്ത് ലീഗിന്റെ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളമായി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് നടത്തിയ മാർച്ചാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചു. പൊലീസ് പ്രതിരോധിച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പൊലീസിന് നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകര്‍ കൊടികള്‍ കെട്ടിയ പ്ലാസ്റ്റിക്ക് പൈപ്പുകള്‍ പൊലീസിന് നേരെ എറിഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ കൂടുതല്‍ പേര്‍ പൊലീസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ സമീപത്തെ സമര പന്തലുകളിൽ ഉണ്ടായിരുന്ന ആളുകൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പെരുമാറ്റം ഉണ്ടായതായി പ്രവർത്തകർ ആരോപിച്ചു.

Related Posts