സുരക്ഷാ ആശങ്ക; ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ചു
ശ്രീനഗർ: സുരക്ഷാ ഭീഷണിയെ തുടർന്ന് ജോഡോ യാത്ര താൽക്കാലികമായി നിര്‍ത്തിവച്ചു. ജമ്മു കശ്മീരിലെ ബനിഹാലിൽ വച്ചാണ് യാത്ര നിർത്തിവച്ചത്. സുരക്ഷ ഉറപ്പാക്കിയ ശേഷമായിരിക്കും പുനരാരംഭിക്കുക. ജമ്മുവിലെ ബനിഹാലിൽ ജനക്കൂട്ടം യാത്രയിൽ ഇരച്ചുകയറിയതിനെ തുടർന്നാണ് യാത്ര അവസാനിപ്പിച്ചത്. പോലീസ് നിഷ്ക്രിയമെന്നു കോൺഗ്രസ് വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജോഡോ യാത്ര വെള്ളിയാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമടക്കം വൻ ജനാവലിയാണ് യാത്രയെ അനുഗമിച്ചത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റുമായ ഒമർ അബ്ദുല്ലയും യാത്രയിൽ പങ്കെടുത്തിരുന്നു.