കശ്മീരിൽ 4 ഭീകരരെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു
ഷോപ്പിയാൻ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെയും ഒരു ലഷ്കർ-ഇ-ത്വയിബ ഭീകരനെയുമാണ് വധിച്ചത്. ഷോപ്പിയാനിലെ രണ്ടിടങ്ങളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ദ്രാച്ച് പ്രദേശത്താണ് ജയ്ഷെ മുഹമ്മദ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ഇന്നലെ വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടൽ ഇനിയും അവസാനിച്ചിട്ടില്ല. മൂളു പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ടവരിൽ 2 പേർ ഹനാൻ ബിൻ യഖൂബും, ജംഷദുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പുൽവാമയിൽ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥൻ ജാവദ് ധർ കൊല്ലപ്പെട്ട കേസിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.