കശ്മീരിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചു
കശ്മീർ: ജമ്മു കശ്മീരിലെ ഷോപ്പിയാനയിലെ മുൻജ് മാർഗിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാ സേന വധിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു എകെ 47 റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ അർധരാത്രിയാണ് സുരക്ഷാ സേന മുൻജ് മാർഗിൽ തിരച്ചിൽ നടത്തിയത്.