4 ദിവസം കൊണ്ട് 7 വൻകരകളും കണ്ടു; ഗിന്നസ് റെക്കോർഡ് നേടി ഇന്ത്യൻ സുഹൃത്തുക്കൾ

നാല് ദിവസം കൊണ്ട് ഏഴ് ഭൂഖണ്ഡങ്ങൾ സഞ്ചരിച്ചെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാർ. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഫിസിയോതെറാപ്പിസ്റ്റ് ഡോ. അലി ഇറാനി, സുഹൃത്ത് സുജോയ് കുമാർ എന്നിവരാണ് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. മുൻ റെക്കോർഡിനെക്കാൾ 13 മണിക്കൂർ കുറവാണിത്. 2022 ഡിസംബർ 4 ന് ആരംഭിച്ച യാത്ര തെക്കേ അമേരിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, അന്റാർട്ടിക്ക എന്നിവിടങ്ങൾ കടന്ന് ഡിസംബർ 7 ന് ഓസ്ട്രേലിയയിലെ മെൽബണിൽ അവസാനിച്ചപ്പോൾ മൂന്ന് ദിവസം, ഒരു മണിക്കൂർ, 5 മിനിറ്റ്, 4 സെക്കന്റ് പൂർത്തിയായി. ഇത്‌ പരിഗണിച്ച് ഗിന്നസ് ലോക റെക്കോർഡ് ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. അതിർത്തികൾ കടന്ന് യാത്ര ചെയ്ത് പുതിയ മനുഷ്യരെ കാണാനും സംസാരിക്കാനും ഏറെ ഇഷ്ടപ്പെടുന്ന ഇരുവർക്കും, ഇതിലൂടെ തന്നെ റെക്കോർഡ് നേടാനായത് വലിയ സന്തോഷം നൽകുന്നു. ഇത്‌ വരെ യു.എ.ഇ പൗരനായ ഡോ.ഖാവ്ല അൽ റൊമെയ്തിയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. 3 ദിവസം, 14 മണിക്കൂർ, 46 മിനിറ്റ് 48 സെക്കൻഡ് ആയിരുന്നു അദ്ദേഹം യാത്ര ചെയ്യാൻ എടുത്ത സമയം.

Related Posts