നാറ്റോ സഖ്യത്തിൽ അംഗമാകില്ലെന്ന് ആവർത്തിച്ച് സെലൻസ്കി

അമേരിക്ക നയിക്കുന്ന നോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷനിൽ (നാറ്റോ) അംഗമാകാനില്ലെന്ന് ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കി. റഷ്യൻ സേന തലസ്ഥാനമായ കീവിൽ പിടിമുറുക്കിയതോടെയാണ് വിട്ടുവീഴ്ചയുടെ സ്വരത്തിൽ സെലൻസ്കി സംസാരിക്കുന്നത്.

നാറ്റോ അംഗത്വം എന്ന ആവശ്യത്തിൽ നിന്ന് പിൻവാങ്ങാൻ ഒരുക്കമാണ് എന്നതിൻ്റെ സൂചനകൾ സെലൻസ്കി നേരത്തേ നൽകിയിരുന്നു. തുറന്ന വാതിലിലൂടെ നാറ്റോയിൽ പ്രവേശിക്കാൻ കഴിയുന്നില്ലെങ്കിൽ ഉക്രയ്നെ സഹായിക്കാനും സംരക്ഷിക്കാനും കഴിയുന്ന സംഘടനയുമായി മറ്റു വിധത്തിൽ സഹകരിക്കുമെന്ന് വീഡിയോ സന്ദേശത്തിൽ സെലൻസ്കി പറഞ്ഞു.

കീവിൽ റഷ്യൻ ആക്രമണം തുടരുകയാണ്. ബോംബ് സ്ഫോടനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഷെല്ലാക്രമണത്തിൽ നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരിക്കേറ്റു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ കുടുങ്ങി കിടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

അതിനിടെ, യൂറോപ്യൻ കൗൺസിലിൽ നിന്ന് ഉടൻ തന്നെ പുറത്തു പോരുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related Posts