മറക്കില്ല, പൊറുക്കില്ല; അക്രമികളെ മുഴുവൻ ശിക്ഷിക്കുമെന്ന് സെലൻസ്കി

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച യുദ്ധത്തിൽ ക്രൂരതകൾ കാണിച്ച എല്ലാവരെയും ശിക്ഷിക്കുമെന്ന് ഉക്രേനിയൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്‌കി. മറക്കാനോ ക്ഷമിക്കാനോ തങ്ങൾ ഒരുക്കമല്ലെന്ന് സെലൻസ്കി പറഞ്ഞു.

ഇത് കൊലപാതകമാണ്. ബോധപൂർവമായ കൊലപാതകം. ഞങ്ങൾ പൊറുക്കില്ല, മറക്കില്ല. യുദ്ധത്തിലൂടെ ഉക്രയ്ൻ മണ്ണിൽ അതിക്രമങ്ങൾ കാട്ടിയ എല്ലാവരെയും ശിക്ഷിക്കും. ശവക്കുഴിയല്ലാതെ ഈ ഭൂമിയിൽ ശാന്തമായ മറ്റൊരു സ്ഥലമുണ്ടാകില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.

Related Posts