മുതിർന്ന സി പി ഐ നേതാവ് എ എൻ രാജൻ അന്തരിച്ചു
പ്രമുഖ ട്രേഡ് യൂണിയൻ നേതാവും മുതിർന്ന സി പി ഐ നേതാവുമായ എ.എൻ രാജൻ (കോലഴി അമ്പ്യാട്ട് മ്യാലിൽ രാജൻ-74)അന്തരിച്ചു. പി ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവും തൃശൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗവുമാണ്. കൊവിഡ് ബാധിച്ച് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ ഡോ ഗിരിജ. മക്കൾ: ഹരിരാജൻ, ശ്രീരാജൻ. മരുമക്കൾ: വീണ, ആർഷ. സംസ്കാരം നാളെ രാവിലെ 10ന് ചെറുതുരുത്തി പുണ്യതീരത്ത്. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്, തൃശൂര്‍ ജില്ലാ പ്രസിഡന്റ്, കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവർത്തിച്ചുട്ടുണ്ട് .
കെ എസ് ഇ ബി യിൽ നിന്ന് എഞ്ചിനീയറായി സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം സർവീസിലിരിക്കെ ദീർഘകാലം കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ (എ ഐ ടി യു സി) സംസ്ഥാന ജനറൽ സെക്രട്ടറിയായിട്ടും അതിന്റെ ഭാഗമായി എ ഐ ടി യു സി യുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരു സെക്രട്ടറിയുമായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷം പൊതുരംഗത്ത് സജീവമായി.