ശരീരം കൊണ്ടോ മനസ്സ് കൊണ്ടോ സ്ത്രീകളായ എല്ലാവർക്കും വനിതാദിന ആശംസകൾ നേർന്ന് സീരിയൽ താരം അശ്വതി ശ്രീകാന്ത്

ശരീരം കൊണ്ടോ മനസ്സ് കൊണ്ടോ സ്ത്രീകളായ എല്ലാവർക്കും വനിതാദിന ആശംസകൾ നേർന്ന് പ്രമുഖ സീരിയൽ താരം അശ്വതി ശ്രീകാന്ത്. ഒപ്പം നിന്ന് യാത്ര മനോഹരമാക്കുന്ന പുരുഷന്മാർക്കും ആശംസകൾ നേരുന്നതായി ഇൻസ്റ്റഗ്രാമിൽ അശ്വതി കുറിച്ചു.

ഏറ്റവും നല്ല മകളും പെങ്ങളും കൂട്ടുകാരിയും കാമുകിയും ഭാര്യയും അമ്മയും മരുമകളും ഉദ്യോഗസ്ഥയുമെല്ലാം ആകാനാണ് ജീവിതത്തിൽ ആഗ്രഹിച്ചത്. അങ്ങോട്ടേക്ക് എത്താനുള്ള കൈകാലിട്ടടി മാത്രമായിരുന്നു ജീവിതം. കുറച്ചുകൂടി സമയവും അധ്വാനവും പരിഗണനയും ശ്രദ്ധയും വേണമെന്ന് ചുറ്റുമുള്ളവർ നിരന്തരം ഓർമിപ്പിച്ചു. പരാതിപ്പെട്ടു. പരിഭവിച്ചു. നല്ലതെന്ന് പറയിപ്പിക്കാൻ മാത്രമുള്ളതല്ല ജീവിതം എന്ന് അപ്പോഴാണ് വെളിപാട് ഉണ്ടായത്.

പെർഫക്റ്റ് ആവാനുള്ള ശ്രമങ്ങൾ അതോടെ ഉപേക്ഷിച്ചെന്നും പറ്റും പോലെ ചെയ്താൽ മതിയെന്ന് അതോടെ തീരുമാനിച്ചെന്നും അശ്വതി പറയുന്നു. തന്നോട് താൻ കാണിച്ച ഏറ്റവും വലിയ നീതി അതായിരുന്നു. എല്ലാരുടേം പരാതി തീർത്തിട്ട് ജീവിക്കാൻ പറ്റൂല്ലടീ എന്ന് ഇന്ന് രാവിലെ കൂടി അമ്മ പറഞ്ഞതായി കുറിപ്പിലുണ്ട്.

Related Posts