ചിറക്കെട്ടിൽ വിശ്രമിച്ച് തൃപ്രയാർ തേവർ മടങ്ങി: ചിറകട്ടോണത്തിന് സമാപനം

ചെമ്മാപ്പിള്ളി : ശ്രീരാമൻ ലങ്കയിലേക്ക് കടക്കുന്നതിനു വേണ്ടി കടലിനു കുറുകെ ചിറ നിർമ്മിച്ചതിന്റെ ഓർമ്മ പുതുക്കി എല്ലാവർഷവും തൃപ്രയാർ തേവർ ചിറകെട്ടുന്ന ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിലെ സേതുബന്ധന ആഘോഷങ്ങൾക്ക് സമാപനമായി. കന്നിമാസത്തിലെ തിരുവോണ ദിനത്തിൽ സന്ധ്യക്കാണ് ചിറകെട്ടു ചടങ്ങ് നടക്കുന്നത്. ഹിന്ദു ഹിന്ദു സമൂഹത്തിലെ 9സമുദായങ്ങൾ ഒന്നിച്ചു ചേർന്നാണ് സേതുബന്ധന ചടങ്ങുകൾ നിർവഹിക്കേണ്ടത് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് വിവിധ പ്രാദേശിക കമ്മിറ്റികളും നാട്ടുകാരും കൂടി ചേർന്നാണ് സേതുബന്ധിച്ചതിന് ശേഷം ആയതിന്മേൽ തൃപ്രയാർ തേവർ വിശ്രമിക്കുമെന്നാണ് സങ്കല്പം.

തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിക്ക് ചിറകെട്ട് അവകാശി പനോക്കി സുരേഷ്, പനോക്കി ബാബു എന്നിവർ ചേർന്ന് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് പൂജകൾ നടത്തിയതോടെയാണ് ചിറകെട്ട് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് പരിസരപ്രദേശങ്ങളിലെ വീടുകളിലും തൃക്കാക്കരയപ്പനെ വച്ച് ഓണം കൊണ്ടു .

ഇന്ന് രാവിലെ ബ്രദേഴ്സിന്‍റെ ആഭിമുഖ്യത്തിൽ എഴുന്നള്ളിപ്പും പാണ്ടിമേളവും സംഘടിപ്പിച്ചു ചിറകട്ടിന്മേൽ നിന്ന് പുറപ്പെട്ട എഴുന്നള്ളിപ്പ് കൊട്ടാരവളപ്പിൽ ശ്രീ മഹാദേവക്ഷേത്രത്തിൽ സമാപിച്ചു.

രാവിലെ 11:30 മണിക്ക് ശ്രീരാമചന്ദ്ര ഭഗവാനെ ശബരി സ്വീകരിച്ചതിന് അനുസ്മരിച്ചുകൊണ്ട് ശബരി സൽക്കാരം നടന്നു. ടി.യു അബ്ദുൾ കരീം, ടി.എസ് റെജി മാസ്റ്റർ, പി.ഐ ഹൈദ്രു, ഇ .എസ് ശ്രീനിവാസൻ, ടി.കെ രാധാകൃഷ്ണൻ തുടങ്ങിയവർ ചേർന്ന് ശബരി സൽക്കാരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും അരങ്ങേറി.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നുമുള്ള എഴുന്നള്ളിപ്പ് എത്തിയതിനുശേഷം ദേവസ്വം മാനേജർ എ പി സുരേഷിന്റെ അനുമതിയോടുകൂടെ ചിറകിട്ട അവകാശികൾ സേതുബന്ധന ചടങ്ങുകൾ നടത്തി. തുടർന്ന് ഘോഷയാത്രയായി കൊട്ടാരവളത്തിലേക്ക് പോവുകയും തിരുമുൽക്കാഴ്ച സമർപ്പണം നടത്തുകയും ചെയ്തു. ആശാരി തരുവാൻ സമുദായങ്ങൾ യഥാക്രമം ഇടങ്ങഴി കത്തി മോതിരം എന്നിവയാണ് കാഴ്ചവച്ചത്. നായർ സമുദായാംഗം നേന്ത്രക്കുല സമർപ്പിച്ചു. സമർപ്പണം നടത്തിയവർക്കും സേതുബന്ധന വന്ദനം നടത്തിയവർക്കും ഉള്ള അവകാശം തൃപ്രയാർ ക്ഷേത്രം മാനേജർ എ പി സുരേഷ് നിർവഹിച്ചു.

ആഘോഷങ്ങൾക്ക് ഇ പി ഹരീഷ്, ടി ജി രതീഷ്, വിനോദ് നടുവത്തേരി, നിവിൻ, നന്ദൻ, ദിനൻ കടുക്കാട്ട് ഡോക്ടർ പി ആർ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഇ പി ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി

Related Posts