വലപ്പാട് സേവാഭാരതിയുടെ നേതൃത്വത്തിൽ 1000 പച്ചക്കറി കിറ്റുകൾ നൽകി

വലപ്പാട്:

വലപ്പാട് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ എടമുട്ടം മേഖലയിൽ വരുന്ന 5 വാർഡുകളിൽ 1000 പച്ചക്കറി കിറ്റുകൾ നൽകി. ആർ എസ് എസ് എടമുട്ടം മണ്ഡൽ കാര്യവാഹ് രാജൻ അദ്ധ്യക്ഷനായ ചടങ്ങിൽ സോമദത്തൻ സ്വാഗതം പറഞ്ഞു. സേവാഭാരതി ജില്ലാ സമിതി അംഗം സതീഷ് ചന്ദ്രൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഷൈൻ നെടിയിരിപ്പിൽ, അശ്വതി മേനോൻ, സുധീർദാസ്, ആനന്ദൻ, സിജു തയ്യിൽ, രഘുലാൽ, ഷിജോ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. രാംകുമാർ നന്ദി രേഖപ്പെടുത്തി. പരിപാടിക്ക് വികാസ് തേനാശ്ശേരി, സേവാഭാരതി പ്രവർത്തകരായ അനൂപ് പട്ടത്ത്, സുവിൻ, ധനീഷ്, ശരത്ത്, ബാബു, സന്ദീപ്, മിഥുൻ, ജിഷ്ണു, അനന്തകൃഷ്ണൻ, സുമേഷ്, വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts