സേവാഭാരതി തൃപ്രയാർ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

തൃപ്രയാർ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പ്രസിഡണ്ട് ദിനേഷ് വെള്ളാഞ്ചേരിയുടെ അധ്യക്ഷതയിൽ നാട്ടിക പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ റിട്ടയേഡ് ഡിഎംഒ ഡോക്ടർ പത്മിനി ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു 'ലഹരി മുക്ത കേരളം ആരോഗ്യ യുക്ത കേരളം' എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ പത്മിനി ഗോപിനാഥ് പ്രഭാഷണം നടത്തി. നാട്ടിക പഞ്ചായത്ത് മെമ്പർ സുരേഷ് ഇയ്യാനി ആശംസ പ്രസംഗം നടത്തി. ഇതിനോട് അനുബന്ധിച്ച് നടന്ന യോഗ പ്രദർശനത്തിന് ഉമേഷ് , എ കെ ചന്ദ്രശേഖരൻ, സി ആർ രാജേഷ്, സുരേഷ് നടുമുറി, രാമചന്ദ്രൻ ആലപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് രാമു ചേർത്തേടത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി റിട്ടയേഡ് എസ് ഐ എൻ കെ വിജയകുമാർ നന്ദിയും പറഞ്ഞു.

Related Posts