കൊവിഡ് മഹാമാരി ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ സനദ്ധ സേവന പ്രവർത്തനങ്ങളുമായി സേവാഭാരതി വലപ്പാട്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി സേവാഭാരതി വലപ്പാട്
വലപ്പാട് :
കൊവിഡ് മഹാമാരി ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ സനദ്ധ സേവന പ്രവർത്തനങ്ങളുമായി സേവാഭാരതി വലപ്പാട്.പൊതു ഇടങ്ങളും കോവിഡ് രോഗികൾ താമസിച്ചിരുന്ന വീടുകളും അണുവിമുക്തമാക്കി. വലപ്പാട് പോലിസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, വിവിധ എ ടി എം കൗണ്ടറുകൾ, ഓട്ടോറിക്ഷ സ്റ്റാന്റുകൾ ,ഓട്ടോറിക്ഷകൾ, പ്രധാന സെന്ററുകൾ തുടങ്ങിയവ അണുവിമുക്തമാക്കി.കണ്ണൻ അരയം പറമ്പിൽ, വിഷ്ണു, വിഷ്ണു പവിത്രൻ, ഷിജോ, സിബിൻ, ഗിരീഷ് സി , അനിൽ പി , സജീവ് നായർ തുടങ്ങിയവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ സാഹചര്യമില്ലാത്ത രോഗികളുടെ വീടുകളിൽ പാകം ചെയ്ത ഭക്ഷണവും - ഭക്ഷണ സാധനങ്ങളും കുടിവെള്ളവും ആവശ്യമുള്ളിടത്ത് എത്തിച്ച് നൽകും . രോഗികൾക്കാവശ്യമായ മരുന്നുകളും, കൗൺസിലിംഗ് അടക്കമുള്ള ഡോക്ടർമാരുടെ സേവനവും സേവാഭാരതി നൽകി വരുന്നു. അടിയന്തിര സാഹചര്യങ്ങളിൽ ഗവ: സംവിധാനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കാൻ 25 അംഗ റാപ്പിഡ് റെസ്പോൺസ് ടീമിനേയും തയ്യാറാക്കിയിട്ടുണ്ട്. രോഗികളുടെ സംസ്ക്കരണ മടക്കമുള്ള കാര്യങ്ങളിൽ സേവാഭാരതിയെ സമീപിക്കാമെന്ന് വലപ്പാട് സേവാഭാരതി പ്രസിഡണ്ട് രവി കാരയിൽ പറഞ്ഞു.ശരവണൻ കെ എസ് സെക്രട്ടറിയായും. ഷിജോ അരയംപറമ്പിൽ ട്രഷററും ആയുള്ള 11 അംഗ കമ്മറ്റിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. പഞ്ചായത്തിലെ എല്ലാ മേഖലയിലും സജീവമായി പ്രവർത്തകർ രംഗത്തുണ്ട്. എല്ലാ പഞ്ചായത്തുകളിലും സേവാഭാരതിയുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഖണ്ഡ് സംയോജൻ എം ഡി പ്രദീപ് പറഞ്ഞു