ഇൻഡോറിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ്‌പേർ വെന്തുമരിച്ചു
മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ്‌പേർ വെന്തുമരിച്ചു. മരിച്ചവരിൽ രണ്ട് പേർ സ്‌ത്രീകളാണ്. ഒമ്പതുപേരെ രക്ഷിച്ചു. അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ഇന്ന് പുലര്‍ച്ചെ 3.10 ഓടെയായിരുന്നു സംഭവം. ഇന്‍ഡോറിലെ സ്വവര്‍ണ്‍ ബാഗ് കോളനിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ബേസ്മെന്റിലെ പ്രധാന വൈദ്യുത വിതരണ സംവിധാനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം.
വീട്ടുകാര്‍ ഉറങ്ങി കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. മൂന്ന് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തീയണച്ചത്. കെട്ടിടത്തിൽ ആവശ്യമായ അഗ്‌നി സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരുന്നില്ല.
അവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും തീ പടര്‍ന്ന് കെട്ടിടം മുഴുവന്‍ കത്തി നശിച്ചു. അതേസമയം ഓരോ നിലയിലും ഓരോ ഫ്ളാറ്റുള്ള കെട്ടിടത്തില്‍ അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാത്തതിനാല്‍ കെട്ടിട ഉടമ അന്‍സാര്‍ പട്ടേലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അശ്രദ്ധമൂലമുള്ള മരണത്തിന് കാരണമായതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു എന്നു പരേതര്‍ക്ക് നിത്യശാന്തി നേരുന്നു എന്നും ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണന്നെ് ജില്ല ഭരണകൂടം അറിയിച്ചു.
തീപിടുത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ ഫയര്‍ഫോഴ്സും വിജയ് നഗര്‍ പോലീസും സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കാന്‍ മൂന്ന് മണിക്കൂര്‍ സമയം വേണ്ടി വന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്‍ഡോര്‍ പൊലീസ് കമ്മീഷണര്‍ ഹരിനാരായണ ചാരി മിശ്ര സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
കെട്ടിടത്തിന് മതിയായ സുരക്ഷക്രമികരണങ്ങൾ ഇല്ലാത്തതാണ് വൻ തീപ്പിടിത്തത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറഞ്ഞു.