വീണ്ടും മെസ്സി, ബാലൺദ്യോർ പുരസ്‌കാരം സ്വന്തമാക്കുന്നത് ഏഴാം തവണ.

ഫ്രാന്‍സ് ഫുട്ബോള്‍ മാസികയാണ് പുരസ്‌കാരം നല്‍കുന്നത്.

പാരിസ്: ബാലൺദ്യോർ പുരസ്കാരം അർജന്റീന - പി.എസ്.ജി താരം ലയണൽ മെസ്സിക്ക്. ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ താരമായ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി, ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ ഇറ്റാലിയൻ താരം ജോർജിഞ്ഞോ എന്നിവരെ പിന്നിലാക്കിയാണു മെസ്സി പുരസ്കാരം നേടിയത്. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ജോര്‍ജീന്യോ എന്നിവരടക്കം 11 പേരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. മെസ്സിയുടെ ഏഴാം ബാലൺദ്യോർ നേട്ടമാണിത്. 5 തവണ നേടിയിട്ടുള്ള പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ മെസ്സിക്കു പിന്നിലുള്ളത്. ഫ്രാന്‍സ് ഫുട്ബോള്‍ മാസികയാണ് പുരസ്‌കാരം നല്‍കുന്നത്.

Related Posts