തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു
പട്ടികവര്‍ഗ-ജാതി വിഭാഗങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താന്‍ സമിതിയിലെ നിരാലംബരായ പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. തൃശൂര്‍ വനവികസന ഏജന്‍സിയുടെയും പുലാക്കോട് വനസംരക്ഷണ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിതരണോദ്ഘാടനം പുലാക്കോട് സമിതി ഓഫീസില്‍ വെച്ച് ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ നിര്‍വഹിച്ചു.
മച്ചാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശ്രീദേവി മധുസൂദനന്‍ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. വി എസ് എസ് പ്രസിഡന്റ് ടി ഹരിദാസ് അധ്യക്ഷനായ ചടങ്ങില്‍ ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെലീല്‍, വാര്‍ഡ് മെമ്പര്‍മാരായ ബീന മാത്യു, അംബിക, എസ് എന്‍ രാജേഷ്, കെ വി രഘു, വി എസ് എസ് സെക്രട്ടറി പി എ ഷഹാന റഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.