ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തികൊന്നു. കെ എസ് യു പ്രവര്‍ത്തകൻ നിഖില്‍ പൈലിയാണ് ധീരജിനെ കുത്തിയതെന്ന് പൊലീസ് പറയുന്നു. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്.കുയിലിമലയിലാണ് സംഭവം. കെ എസ് യു-എസ്എഫ്ഐ സംഘർഷത്തിനിടയിലാണ് ഇവർക്ക് കുത്തേറ്റത്. കോളേജ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായയിരുന്നു സംഘർഷം. അതേസമയം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി എന്‍ജിനീയറിങ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്‍കി.