ശബരിമല സന്നിധാനത്തേക്ക് തീര്‍ത്ഥാടകര്‍ എത്തി തുടങ്ങി; കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു.

ശബരിമല:

ശബരിമല സന്നിധാനത്തേക്ക് തീര്‍ത്ഥാടകര്‍ എത്തി തുടങ്ങി. പുലര്‍ച്ചെ 5 മണിക്ക് ശ്രീകോവില്‍ നട തുറന്ന് അഭിഷേകം നടത്തിയ ശേഷമാണ് കര്‍ക്കടക മാസ തീര്‍ത്ഥാടനത്തിനായി മല ചവിട്ടാന്‍ ഭക്തരെ അനുവദിച്ചത്. പ്രതിദിനം 5000 പേര്‍ക്കാണ് ദര്‍ശനാനുമതി. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. പൂജകള്‍ പൂര്‍ത്തിയാക്കി ഈ 21 ന് രാത്രിയാണ് ക്ഷേത്രനട അടയ്ക്കുക.

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്നലെ വൈകിട്ടോടെയാണ് തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങള്‍ തെളിച്ചു.

Related Posts