നാല് മാസത്തെ ഇടവേളയ്ക്കുശേഷം ഷാരൂഖ് ഖാൻ ഇൻസ്റ്റഗ്രാമിൽ
"നീണ്ട" ഇടവേളയ്ക്കുശേഷം കിങ് ഖാൻ സോഷ്യൽ മീഡിയയിൽ മടങ്ങിയെത്തി. നാല് മാസത്തിലേറെയായി താരം ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള നവ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയിട്ട്. ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ മകൻ ആര്യൻ ഖാൻ അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷമാണ് ഷാരൂഖ് സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ തുടങ്ങിയത്.
2021 സെപ്റ്റംബറിലാണ് നടൻ അവസാനമായി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടുന്നത്. ഗണേശ ചതുർത്ഥി ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റായിരുന്നു അത്. താൻ അഭിനയിച്ച എൽ ജി ഇന്ത്യയുടെ പുതിയ പരസ്യ ചിത്രമാണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.