ഇൻ്റർനെറ്റിൽ വൈറലായി ഷാരൂഖിൻ്റെ സാൾട്ട് ആൻ്റ് പെപ്പർ ചിത്രം; ഫോട്ടോഷോപ്പ് എന്ന് ആരോപണം
കഴിഞ്ഞ ദിവസം ഇൻ്റർനെറ്റിൽ വൈറലായ ഷാരൂഖ് ഖാൻ്റെ സാൾട്ട് ആൻ്റ് പെപ്പർ ചിത്രം ഒറിജിനൽ അല്ലെന്ന് ആരോപണം. നീട്ടി വളർത്തിയ മുടിയും നരച്ച താടിയുമായി പ്രത്യക്ഷപ്പെട്ട ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.
ചിത്രം ഒറിജിനൽ അല്ലെന്നും ഫോട്ടോ ഷോപ്പ് ചെയ്തതാണെന്നും പറഞ്ഞ് സിനിമാ വാരികകളാണ് ആദ്യം രംഗത്ത് വന്നത്. പത്താൻ സിനിമയുടെ ചിത്രീകരണ സമയത്ത് ഫോട്ടോഗ്രാഫർ ദബ്ബു രത്നാനി എടുത്ത ചിത്രം ഫോട്ടോ ഷോപ്പിലിട്ട് എഡിറ്റ് ചെയ്തതാണെന്നാണ് പറയപ്പെടുന്നത്.
ഒറിജിനൽ ചിത്രത്തിൽ മുടി നീട്ടി വളർത്തിയിട്ടില്ല. ക്ലീൻ ഷേവ് രൂപമാണ് അതിലുള്ളത്. എന്നാൽ താരം ഏത് രൂപത്തിൽ വന്നാലും ഇഷ്ടത്തിൽ ഒരു കുറവും വരില്ലെന്നാണ് ആരാധകരുടെ പ്രതികരണം. സാൾട്ട് ആൻ്റ് പെപ്പർ സ്റ്റൈലിൽ താരം കൂടുതൽ തിളങ്ങുന്നതായി അഭിപ്രായപ്പെടുന്നവരും ഉണ്ട്.