വാഷിങ്ടണ്‍ സുന്ദറിന് പകരം ഷഹബാസ് അഹമ്മദ് ഇന്ത്യന്‍ ടീമില്‍
ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ ഷഹബാസ് അഹമ്മദും. വാഷിങ്ടണ്‍ സുന്ദറിന് പകരക്കാരനായാണ് ഷഹബാസിനെ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെ തോളിന് പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിനെ, സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് 18നാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. ഷഹബാസ് അഹമ്മദ് ആദ്യമായാണ് ഇന്ത്യൻ ടീമിലിടം നേടുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമാണ് ഷഹബാസ്. കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ശിഖർ ധവാനാണ് സഹക്യാപ്റ്റൻ. സഞ്ജു സാംസണും ടീമിലുണ്ട്.