ജെ എൻ യു വിൻ്റെ ആദ്യ വനിതാ വൈസ് ചാൻസലറായി ശാന്തിശ്രീ പണ്ഡിറ്റ്

ജവാഹർലാൽ നെഹ്‌റു സർവകലാശാലയുടെ (ജെ എൻ യു) ആദ്യ വനിതാ വൈസ് ചാൻസലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് നിയമിതയായി. നിലവിൽ പുണെയിലെ സാവിത്രിഭായ് ഫുലെ സർവകലാശാലയിലെ പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ പ്രൊഫസറായാണ് അവർ സേവനമനുഷ്ഠിക്കുന്നത്.

ജെ എൻ യു വിന്റെ 13-ാമത് വൈസ് ചാൻസലറാണ് ശാന്തിശ്രീ. അഞ്ച് വർഷത്തേക്കാണ് നിയമനം. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ചെയർപേഴ്സണായി നിയമിതനായ എം ജഗദേഷ് കുമാറിന്റെ പിൻഗാമിയായാണ് പണ്ഡിറ്റ് ചുമതലയേൽക്കുന്നത്.

ജെ എൻ യു വിലെ പൂർവ വിദ്യാർഥിനി കൂടിയാണ് പണ്ഡിറ്റ്. 1986-നും 1990-നും ഇടയിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ നിന്നാണ് എംഫിലും പിഎച്ച്ഡിയും നേടിയത്. ചെന്നൈ പ്രസിഡൻസി കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഗോവ യൂണിവേഴ്‌സിറ്റിയിലും പഠിപ്പിച്ചിട്ടുണ്ട്. 59 കാരിയായ പണ്ഡിറ്റ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലാണ് ജനിച്ചത്. അമ്മ ലെനിൻഗ്രാഡ് ഓറിയന്റൽ ഫാക്കൽറ്റി ഡിപ്പാർട്ട്‌മെന്റിൽ തമിഴ്, തെലുഗ് ഭാഷാ വിഭാഗത്തിൽ പ്രൊഫസറായിരുന്നു.

Related Posts