ശരത് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും പടിയിറങ്ങി

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും ശരത് പവാർ പടിയിറങ്ങി. 1960 മെയ് 1 മുതൽ 2023 മെയ് 1 വരെ നീണ്ട പൊതുജീവിതത്തിന് ശേഷം ഒരു പടി പിന്നോട്ട് പോകേണ്ടത് ആവശ്യമാണ്. അതിനാലാണ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഒഴിയാൻ താൻ തീരുമാനിച്ചതെന്നും പവാർ പറഞ്ഞു. അധ്യക്ഷ സ്ഥാനമൊഴിയുമെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് പവാർ വിട്ടുനിൽക്കില്ല. പുതിയ അധ്യക്ഷ സ്ഥാനം ആർക്ക് നൽകണമെന്ന് തീരുമാനിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്നും പവാർ പറഞ്ഞു. സമിതിയിൽ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗൻ ഭുജ്ബൽ തുടങ്ങിയ മുതിർന്ന അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Posts