ഷാരോൺ രാജ് വധക്കേസ്; ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറിന് ജാമ്യം
തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസ് മൂന്നാം പ്രതി നിർമൽ കുമാറിന് ജാമ്യം അനുവദിച്ച് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി. ആറ് മാസത്തേക്ക് പാറശ്ശാല പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും 50,000 രൂപയോ അല്ലെങ്കിൽ രണ്ട് ആൾ ജാമ്യമോ നൽകണമെന്നുമാണ് വ്യവസ്ഥ. തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചെന്നാണ് നിർമൽ കുമാറിനെതിരെയുള്ള ആരോപണം. നേരത്തെ ഗ്രീഷ്മയുടെ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. കഷായത്തിൽ വിഷം കലർത്തിയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രത്തിൽ പറയുന്നത്.