എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഷഷ്ടി; 9 വെള്ളിക്കുടങ്ങൾ സമർപ്പിച്ചു

എസ് എൻ എസ് സമാജം എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഷഷ്ടി ദിനത്തിൽ 9 വെള്ളിക്കുടങ്ങൾ സമർപ്പിച്ചു.

ക്ഷേത്രത്തിലേക്ക് വെള്ളി കൊണ്ടുള്ള 9 കലശ കുടങ്ങളാണ് ജോത്സ്യൻ മധുശക്തീധര പണിക്കരുടെ നിർദ്ദേശാനുസരണം ബാംഗ്ലൂരിലെ വ്യാപാരി പാർത്ഥസാരഥിക്കു വേണ്ടി സമർപ്പിച്ചു. നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബലിപുരയുടെ കുത്തഴികൾ സമാജം സെക്രട്ടറി സുധീർ പട്ടാലി, ജോയിന്റ് സെക്രട്ടറി ശിവൻ വെളമ്പത്ത്, രാജേന്ദ്രൻ തറയിൽ, സുമിത് ബാബു വാഴപ്പുള്ളി എന്നിവർ വഴിപാടായി സമർപ്പിച്ചു. ഷഷ്ഠി ദിനത്തിൽ രാവിലെ അഭിഷേകം, ഉഷപൂജ, നവകം, പഞ്ചഗവ്യം, കലശപൂജ, ഉച്ചപൂജ എന്നിവ നടന്നു. വൈകീട്ട് ദീപാരാധന നടക്കും. ചടങ്ങുകൾക്ക് സമാജം പ്രസിഡണ്ട് വി വി രാജൻ , സെക്രട്ടറി സുധീർ പട്ടാലി, ഖജാൻജി രഘുലാൽ വേളേക്കാട്ട് , ജോയിന്റ് സെക്രട്ടറി ശിവൻ വെളമ്പത്ത് , മേൽ ശാന്തി സന്ദീപ് എന്നിവർ നേതൃത്വം നൽകി. മെയ് 14 ന് പ്രതിഷ്ഠാദിന മഹോത്സവത്തിൽ കാവടിയാട്ടം , 3 ആനകളോടുകൂടിയ എഴുന്നള്ളിപ്പ് , വൈകീട്ട് തായമ്പക, വർണ്ണമഴ എന്നിവയോടുകൂടി ആഘോഷിക്കുവാൻ തീരുമാനിച്ചു.