ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സൗദി ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ചൊവ്വാഴ്ച സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസർ അൽ ബഹറിലാണ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദും ചൊവ്വാഴ്ച ദുബായിൽ സൗദി ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫയ്ക്കും ഷെയ്ഖ് മുഹമ്മദിനും സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ആശംസകൾ സൗദി ആഭ്യന്തര മന്ത്രി കൈമാറി. കൂടിക്കാഴ്ചയിൽ ഷെയ്ഖ് മുഹമ്മദും അബ്ദുൽ അസീസ് രാജകുമാരനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ്, അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ്, അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ ഷെയ്ഖ് ഹസ്സ ബിൻ സായിദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.