ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ് ഇനി കുവൈത്ത് പ്രധാനമന്ത്രി

കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ് നെ നിയമിച്ചു. പുതിയ മന്ത്രിമാരെ നിയമിക്കുവാൻ പ്രധാനമന്ത്രിക്ക് അമീർ നിർദ്ദേശം നൽകി. മന്ത്രിസഭ പുനഃസംഘടുപ്പിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് മന്ത്രിസഭ രാജിവെച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് മന്ത്രിസഭ രാജിവെക്കുന്നത്. പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി അമീറിൻറെ താല്പര്യപ്രകാരം നടക്കുന്ന ദേശീയ സംവാദത്തിൻറെ ചുവടുപിടിച്ചാണ് കാബിനറ്റ് പുനഃസംഘടിപ്പിക്കുന്നത്. നിലവിൽ അമീറിന്റ ചുമതല വഹിക്കുന്ന ഉപ അമീർ ഷൈഖ്‌ മിഷാൽ അഹമദ്‌ അൽ സബാഹ് ആണ് നിയമനം സംബന്ധിച്ച അമീരി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ഇത്‌ നാലാം തവണയാണു 68 കാരനായ സബാഹ് അൽ ഖാലിദ് പ്രധാനമന്ത്രി പദവിയിൽ എത്തുന്നത്‌.

Related Posts