ശിഹാബ് പാക് അതിർത്തിയോട് അടുക്കുന്നു; രാജസ്ഥാൻ പിന്നിടാൻ മണിക്കൂറുകൾ മാത്രം
അമൃത്സർ: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ ഇന്ത്യൻ അതിർത്തി കടക്കാൻ ദിവസങ്ങൾ മാത്രം. രാജസ്ഥാനിലൂടെ കടന്നുപോകുന്ന ശിഹാബ് നിലവിലെ രീതിയിൽ തുടരുകയാണെങ്കിൽ അമൃത്സർ വഴി അട്ടാരി അതിർത്തിയിലൂടെ പാകിസ്ഥാനിലേക്ക് പ്രവേശിക്കാൻ രണ്ടാഴ്ച മാത്രമേ എടുക്കൂ. ശിഹാബ് നടന്ന് തീർക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും ദൈർഘ്യമേറിയ രാജ്യം ഇന്ത്യ തന്നെയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലെ രാജസ്ഥാനിലും ശിഹാബിന് അകമ്പടി സേവിക്കുന്നത് വലിയ ജനക്കൂട്ടമാണ്. രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ ബുധനാഴ്ചയാണ് ശിഹാബ് പ്രവേശിച്ചത്. ചുട്ടുപൊള്ളുന്ന ചൂട് ഒഴിവാക്കാൻ രാവിലെയും വൈകുന്നേരവും ഇടവിട്ട് യാത്ര ക്രമീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി രാജസ്ഥാനിൽ മഴ പെയ്യുന്നത് ആശ്വാസകരമായിരുന്നു. ശിഹാബിനൊപ്പം എല്ലാത്തരം സുരക്ഷയുമായി ഒരു വലിയ പോലീസ് സംഘവും ഉണ്ട്. അജ്മീറിലെത്തിയപ്പോൾ ശിഹാബിനെ കാണാൻ തടിച്ചുകൂടിയവരെ പിരിച്ചുവിടാൻ പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടിവന്നു.